കടുത്തു​രു​ത്തി: മ​ദ്യ​ല​ഹ​രി​യി​ല്‍ സി​പി​എം പാ​ര്‍​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ക​യും ചോ​ദ്യം ചെ​യ്ത ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യെ​യും നേ​താ​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രേ പോ​ലീ​സെ​ത്തി അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ടു​ത്തു​രു​ത്തി സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ പാ​ര്‍​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ലേ​ക്ക് കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം ഇ​വി​ടെ വീ​ണ്ടും മ​ദ്യ​പി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തു ചോ​ദ്യം ചെ​യ്ത ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യെ​യും പാ​ര്‍​ട്ടി നേ​താ​ക്ക​ളെ​യും ഇ​വ​ര്‍ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യ്യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍​ക്കും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രേ​യും ഇ​രു​വ​രും അ​സ​ഭ്യം തു​ട​ര്‍​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സി​നു നേ​ര്‍​ക്കും ഇ​വ​ര്‍ അ​സ​ഭ്യം തു​ട​ര്‍​ന്നു. ഏ​റേ പ​ണി​പ്പെ​ട്ടാ​ണ് വ​നി​താ എ​സ്‌​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. ഇ​തി​നി​ടെ പോ​ലീ​സു​കാ​രി​ല്‍ ചി​ല​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റു.

സം​ഭ​വ​ത്തി​ല്‍ പെ​രു​വ പെ​രു​മ്പ​ട​വം ക​ല്ലു​ങ്ക​ല്‍ സു​മേ​ഷ് സോ​മ​ന്‍ (41), കു​റ​വി​ല​ങ്ങാ​ട് പു​തു​പ്പ​റ​മ്പി​ല്‍ ഷാ​ജി​മോ​ന്‍ ജേ​ക്ക​ബ് (57) എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഇ​രു​വ​രെ​യും പി​ന്നീ​ട് സ്റ്റേഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.