ജനറൽ ആശുപത്രിയിൽ ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു
1480581
Wednesday, November 20, 2024 6:48 AM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം പൊൻകുന്നം യൂണിയന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രനാഥൻ നായർ, ആശുപത്രി സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യു, പഞ്ചായത്തംഗങ്ങളായ സുമേഷ് ആഡ്രൂസ്, ആന്റണി മാർട്ടിൻ, അമ്പിളി ശിവദാസ്, അയ്യപ്പ സേവാ സംഘം യൂണിയൻ സെക്രട്ടറി ബി. ചന്ദ്രശേഖരൻ നായർ, സെൻട്രൽ വർക്കിംഗ് കമ്മിറ്റി അംഗം കെ.കെ. സുരേന്ദ്രൻ, ശാഖ പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി പി. സന്തോഷ് കുമാർ, അഭിലാഷ് ചന്ദ്രൻ, ടി.പി. രവീന്ദ്രനാഥൻ പിള്ള, അബ്ദുൾ സലാം, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.