കാപ്പാ: കരുതൽ തടങ്കലിലാക്കി
1480394
Tuesday, November 19, 2024 8:08 AM IST
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. മുട്ടമ്പലം ഉരപ്പാൻകുഴി പുതുപ്പറമ്പിൽ ശരത് പി. രാജി (സൂര്യൻ-24) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം ഈസ്റ്റ്, വടക്കാഞ്ചേരി, ഗാന്ധിനഗർ, കോട്ടയം എക്സൈസ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, മയക്കുമരുന്ന് വിൽപ്പന, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.