പൊ​ൻ​കു​ന്നം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​ള​ങ്ങു​ളം ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ച വി​രി​പ്പ​ന്ത​ലി​ന്‍റെ​യും അ​ന്ന​ദാ​ന വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ക്ഷേ​ത്രം മേ​ൽ​ശാ​ന്തി കി​ഴ​ക്ക​യി​ൽ ഇ​ല്ലം അ​നി​ൽ ന​മ്പൂ​തി​രി നി​ർ​വ​ഹി​ച്ചു.

പാ​ലാ-​പൊ​ൻ​കു​ന്നം സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ദി​വ​സ​വും രാ​വി​ലെ ഏ​ഴു​മു​ത​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​യ്ക്ക് 12 മു​ത​ൽ രാ​ത്രി 11 വ​രെ ഊ​ണ് എ​ന്നി​ങ്ങ​നെ​യാ​ണ് സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം. നൂ​റു​ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ​ക്ക് വി​രി​വ​യ്ക്കാ​നും വി​ശ്ര​മി​ക്കാ​നും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള ഇ​ള​ങ്ങു​ളം ശ്രീ​ധ​ർ​മ​ശാ​സ്താ ദേ​വ​സ്വം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് അ​ന്ന​ദാ​നം.

സാ​സ് കൊ​ങ്ക​ൺ​പ്രാ​ന്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​സി. സു​രേ​ഷ് നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് കെ. ​വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി ഡി.​കെ. സു​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​ർ വി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.