പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി, പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി അ​ഞ്ചാം വാ​ര്‍​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ക​മ്യൂ​ണി​റ്റി പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​മാ​യി സ​ഹ​ക​രി​ച്ച് സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്തു​ന്ന സൗ​ജ​ന്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ള്‍​ക്ക് തു​ട​ക്ക​മായി.

രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ഫി​നാ​ന്‍​സ് ആ​ന്‍​ഡ് മെ​റ്റീ​രി​യ​ല്‍​സ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ഇ​മ്മാ​നു​വ​ല്‍ പാ​റേ​ക്കാ​ട്ട് നി​ര്‍​വ​ഹി​ച്ചു. ഹി​സ്റ്റ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ റെ​ജി മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബിജു കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ ക്ലിനി​ക്ക​ല്‍ സെ​ക്കോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​എയ്ഞ്ച​ല്‍ തോ​മ​സ് സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽകി.