റേഷൻ വ്യാപാരികൾ കടയടച്ച് സമരം നടത്തി
1480666
Wednesday, November 20, 2024 8:08 AM IST
കോട്ടയം: റേഷൻവിതരണം കഴിഞ്ഞിട്ടു മാസങ്ങൾ വൈകി വിതരണം ചെയ്യുന്ന വേതനം സമയബന്ധിതമായി നൽകുക, സുപ്രീംകോടതി വിധിയുണ്ടായിട്ടും കിറ്റ് കമ്മീഷൻ അർഹതപ്പെട്ട എല്ലാവർക്കും നൽകാത്ത സർക്കാർ നയം തിരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു റേഷൻ വ്യാപാരികൾ കടയടച്ച് താലൂക്ക് സപ്ലൈ ഓഫീസിനു മുന്പിൽ ധർണ നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസുകുട്ടി സമരം ഉദ്ഘാടനം ചെയ്തു. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ലിയാഖത്ത് ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബു ചെറിയാൻ, താലൂക്ക് ജനറൽ സെക്രട്ടറി ജിമ്മി തോമസ്, രാജു പി. കുര്യൻ, എം. ദിലിപ് കുമാർ, സഖറിയ കുര്യൻ എന്നിവർ പ്രസംഗിച്ചു.