അ​രു​വി​ത്തു​റ: മാ​ര്‍​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത പ്ര​വേ​ശ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​രു​വി​ത്തു​റ മാ​ര്‍ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ ഫൊ​റോ​നാ പ​ള്ളി​യി​ല്‍ സീ​റോ മ​ല​ബാ​ര്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ര്‍​മ ആ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും.

പ്ര​ധാ​ന​തി​രു​നാ​ള്‍ 21ന് ​ന​ട​ക്കും. 20നു ​വൈ​കു​ന്നേ​രം ആ​റി​ന് ന​മ​സ്‌​കാ​ര​വും മെ​ത്രാ​ന്‍​മാ​രു​ടെ സ​ന്ദേ​ശ​ങ്ങ​ളും അ​ട​ങ്ങു​ന്ന കൂ​ട്ടാ​യ്മ​യ്ക്ക് സീ​റോ മ​ല​ബാ​ര്‍ സ​ഭ എ​ക്യു​മെ​നി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നും പാ​ലാ ബി​ഷ​പ്പു​മായ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നേ​തൃ​ത്വം വ​ഹി​ക്കും.

ക്‌​നാ​നാ​യ സ​മു​ദാ​യ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ര്‍​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ്, യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ എ​പ്പി​സ്‌​കോ​പ്പ​ല്‍ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്‍ സ​മി​തി എ​ക്യു​മെ​നി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

എ​പ്പി​സ്‌​കോ​പ്പ​ല്‍ സ​ഭ​ക​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ഓ​ര്‍​മ​യാ​ച​ര​ണം 20 നൂ​റ്റാ​ണ്ടി​നു മു​ന്‍​പു​ള്ള ഭാ​ര​തീ​യ​ര്‍ ക്രൈ​സ്ത​വ വി​ശ്വാ​സം സ്വീ​ക​രി​ച്ച​തി​ന്‍റെ​യും 20 നൂ​റ്റാ​ണ്ടി​ന്‍റെ പൈ​തൃ​ക​മു​ള്ള ക്രി​സ്ത്യാ​നി​ക​ളു​ടെ ഭാ​ര​ത​ത്തി​ലെ സാ​ന്നി​ധ്യ​ത്തി​ന്‍റെ​യും സ്വാ​ധീ​ന​ത്തി​ന്‍റെ​യും ഓ​ര്‍​മ​പ്പെ​ടു​ത്ത​ലു​മാ​യി മാ​റും. സ​ഭാ ന​വീ​ക​ര​ണ​വും സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മാ​ക്കി​യു​ള്ള സ​ഭ​യു​ടെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് സീ​റോ മ​ല​ബാ​ര്‍ സി​ന​ഡ​ല്‍ ക​മ്മീ​ഷ​ന്‍ ഫോ​ര്‍ എ​ക്യു​മെ​നി​സം സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ഓ​ര്‍​മ ആ​ച​ര​ണം.

അ​രു​വി​ത്തു​റ പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​ര്‍, കൈ​ക്കാ​ര​ന്മാ​ര്‍, എ​ക്യു​മെ​നി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​സി​റി​ല്‍ തോ​മ​സ് ത​യ്യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.