ക​രൂ​ര്‍: പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ര​ട് നി​യോ​ജ​ക മ​ണ്ഡ​ല വി​ഭ​ജ​ന റി​പ്പോ​ര്‍​ട്ട് സം​സ്ഥാ​ന ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, വാ​യ​ന​ശാ​ല,അ​ക്ഷ​യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

മീ​ന​ച്ചി​ല്‍: പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് വി​ജ്ഞാ​പ​നം സം​സ്ഥാ​ന ഡി​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും, ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലും പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും. നി​ര്‍​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ മൂ​ന്നി​ന് മു​മ്പ് ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​ര്‍​ക്ക് നേ​രി​ട്ടോ ര​ജി​സ്റ്റേ​ര്‍​ഡ് ത​പാ​ല്‍ മു​ഖേ​ന​യോ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

മ​ര​ങ്ങാ​ട്ടു​പി​ള്ളി: പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് പു​ന​ര്‍ നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​ട് നി​യോ​ജ​ക മ​ണ്ഡ​ല വി​ഭ​ജ​ന റി​പ്പോ​ര്‍​ട്ട് https://wardmap. ksmart.live വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
പാ​ലാ:​ന​ഗ​ര​സ​ഭ ഡി​ലി​മി​റ്റേ​ഷ​ന്‍ 2024 ന്‍റെ ഭാ​ഗ​മാ​യു​ള്ള പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡു​ക​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ പു​ന​ര്‍​നി​ര്‍​ണ​യം ന​ട​ത്തി​യി​ട്ടു​ള്ള​തി​ന്‍റെ ക​ര​ട് റി​പ്പോ​ര്‍​ട്ട് സം​സ്ഥാ​ന ഡി​ലി​മി​റ്റേ​ഷ​ന്‍ ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ നോ​ട്ടീ​സ് ബോ​ര്‍​ഡി​ലും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍, റേ​ഷ​ന്‍ ക​ട​ക​ള്‍, വാ​ര്‍​ത്താ​ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ര​ട് റി​പ്പോ​ര്‍​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി​ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​തും ക​ര​ട് റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ മൂ​ന്നി​ന് മു​മ്പ് ഡി​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി മു​മ്പാ​കെ​യോ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ​യോ നേ​രി​ട്ടോ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ത​പാ​ല്‍ മു​ഖേ​ന​യോ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

കൊ​ഴു​വ​നാ​ല്‍: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഡു​ക​ളു​ടെ പു​ന​ര്‍​വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ഡി​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ര​ട് നി​യോ​ജ​ക മ​ണ്ഡ​ല വി​ഭ​ജ​ന വി​ജ്ഞാ​പ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍, റേ​ഷ​ന്‍ ക​ട​ക​ള്‍, വി​ല്ലേ​ജ് ഓ​ഫീ​സ്, വാ​യ​ന​ശാ​ല​ക​ൾ, മ​റ്റ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.