മുനന്പം: സന്യസ്ത സംഗമം പ്രതിഷേധിച്ചു
1480388
Tuesday, November 19, 2024 8:08 AM IST
കോട്ടയം: വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന വിജയപുരം രൂപതയിലെ സന്യസ്തരുടെ സംഗമം മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രമേയം പാസാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരുകള്‍ പ്രശ്നപരിഹാരത്തിനു സത്വരനടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു.
സംഗമം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. സഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. എപ്പിസ്കോപ്പല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, ഫൊറോന വികാരി ഫാ. വില്‍സണ്‍ കാപ്പാട്ടില്, സിസ്റ്റര്‍ ജനിന്‍, സിസ്റ്റര്‍ ജ്യോതിസ്, സിസ്റ്റര്‍ ഹെലന്, സിസ്റ്റര്‍ സൂസമ്മ, സിസ്റ്റര്‍ ലീല, സിസ്റ്റര്‍ ജോളി, സിസ്റ്റര്‍ ഓമന, സിസ്റ്റര്‍ തൃഷ, ഫാ. വര്‍ഗീസ്, ഫാ. ജോസ്, ഫാ. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
കോട്ടയം: മുനന്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളദേശം പാര്‍ട്ടി എക്സിക്യൂട്ടീവ് പ്രമേയം പാസാക്കി. ചെയര്മാന് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് ഇട്ടന്‍, സംഘടനാ സെക്രട്ടറി വി. ജോണ്‍ പൗലോസ്, ട്രഷറര്‍ പവനന് മേനോന്, പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ ഹാഷിം മുണ്ടോണ്‍, വി.ഡി. സജി, ഉദയകുമാര്‍, സോനു സെബാസ്റ്റ്യന്‍, ചാക്കോച്ചന്, സജി പൂണിത്തറ, നൈനാന് കുര്യന്, അനന്തപദ്മനാഭന് പിള്ള, കെ.പി. ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.