പാ​ലാ: ജൂ​ബി​ലി​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ആ​റു വ​രെ പാ​ലാ മു​നി​സി​പ്പ​ല്‍ ഫ്‌​ള​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ക്കും.

കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി, ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി, പാ​ലാ സി​ക്‌​സ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, ഡ​യ​മ​ണ്ട് പാ​ലാ, ചാ​ര​മം​ഗ​ലം സി​ക്‌​സ​സ്, അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജ്, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, വാ​ഴ​ക്കു​ളം സി​ക്‌​സ​സ്, ഡെ​യ്ഞ്ച​ര്‍ ബോ​യ്‌​സ് ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ പ്ര​മു​ഖ ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​യ്ക്കും.

വി​ജ​യി​ക​ള്‍​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി ബ​ട്ട​ണ്‍ ഹൗ​സ് പാ​ലാ ന​ല്‍​കു​ന്ന 25000 രൂ​പ​യും ത​യ്യി​ല്‍ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും മാ​ത്യു അ​രീ​ക്ക​ല്‍ മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​യും വി.​സി. ജോ​ണ്‍ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും മ​റ്റ് ട്രോ​ഫി​ക​ളും ന​ല്‍​കും. കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളാ​കു​ന്ന​വ​ര്‍​ക്ക് മൂ​ഴ​യി​ല്‍ ജൂ​വ​ല​റി പാ​ലാ ന​ല്‍​കു​ന്ന സ്വ​ര്‍​ണ​നാ​ണ​യ​വും ന​ല്‍​കും. മു​പ്പ​താം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഡി​ജി​റ്റ​ല്‍ സ്‌​കോ​ര്‍​ബോ​ര്‍​ഡും പ​ര​സ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്നും സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ര്‍ വി.​സി. പ്രി​ന്‍​സ് അ​റി​യി​ച്ചു. സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്, ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ബി​ജു തോ​മ​സ്, ജോ​യ് പാ​ല​ത്ത്, കു​ഞ്ഞു​മോ​ന്‍ മ​ണ​ര്‍​കാ​ട്ട്, ബി​നോ​ജ്.​പി.​ജോ​ണി, ടോ​മി തോ​മ​സ്, കു​ഞ്ഞു​മോ​ന്‍ പാ​ല​യ്ക്ക​ല്‍ തു​ട​ങ്ങി​യ സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.