ജനറൽ ആശുപത്രി ശുചിമുറിയിലെ ടാപ്പുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശി പിടിയിൽ
1480579
Wednesday, November 20, 2024 6:48 AM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി ശുചിമുറിയിലെ ടാപ്പുകൾ മോഷ്ടിച്ച തമിഴ്നാട് മധുര സ്വദേശി ബാലഗുരു (45) വിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ വിവിധ നിലകളിലെ ശുചിമുറികളിലുള്ള 1200 രൂപയോളം വിലവരുന്ന ഒന്പത് ടാപ്പുകളാണ് ഇയാൾ മോഷ്ടിച്ചത്.
വെള്ളം പാഴാകുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ജീവനക്കാർ നന്നാക്കാനെത്തിയപ്പോഴാണ് ടാപ്പുകൾ മോഷണം പോയത് അറിയുന്നത്. ഇവർ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിക്കുകയും തുടർന്ന് പൊൻകുന്നം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കാലിലെ മുറിവ് ചികിത്സിക്കാനെന്ന വ്യാജേന ഇയാൾ ആശുപത്രിയിൽ എത്തിയതാണെന്ന് പോലീസ് പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.