പാ​ലാ : തോ​ട്ടി​ല്‍ മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. പാ​ലാ പ​യ​പ്പാ​ര്‍ ത​ക​ര​പ്പ​റ​മ്പി​ല്‍ സു​നി​ല്‍​കു​മാ​ര്‍ (54) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 ഓ​ടെ ളാ​ലം തോ​ട്ടി​ല്‍ പ​യ​പ്പാ​ര്‍ അ​ന്ത്യാ​ളം ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സു​നി​ല്‍​കു​മാ​റും മ​ക​നും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും കൂ​ടി​യാ​ണ് മീ​ന്‍​പി​ടി​ക്കാ​ന്‍ തോ​ട്ടി​ലി​റ​ങ്ങി​യ​ത്.

വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ബാ​റ്റ​റി​യു​മാ​യി ഇ​ന്‍​വെ​ര്‍​ട്ട​ര്‍ ഘ​ടി​പ്പി​ച്ച് വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട് ഷോ​ക്കേ​ല്‍​പ്പി​ച്ച് മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ സു​നി​ലി​നും ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്‍​വെ​ര്‍​ട്ട​റി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​കാം ഇ​തി​ന് കാ​ര​ണ​മെ​ന്നു ക​രു​തു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്തു​നി​ന്ന് ബാ​റ്റ​റി​യും ഇ​ന്‍​വെ​ര്‍​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണ്‍ പ​റ​ഞ്ഞു. സു​ഹൃ​ത്തു​ക്ക​ളും മ​ക​നും ചേ​ര്‍​ന്ന് ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സു​നി​ലി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.