ക​ണ്ണൂ​ർ: ക​ലാ- സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫെ​യ്സ് മാ​ത​മം​ഗ​ലം ഏ​ർ​പ്പെ​ടു​ത്തി​യ കേ​സ​രി നാ​യ​നാ​ർ പു​ര​സ്കാ​രം നാ​ട​ക-​ച​ല​ച്ചി​ത ന​ടി നി​ല​മ്പൂ​ർ ആ​യി​ഷ​യ്ക്ക്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ക​ഥാ​കൃ​ത്തും നി​യ​മ​സ​ഭാ സ​മാ​ജി​ക​നും സാ​മൂ​ഹ്യ പ​രി​ഷ്ക​ര​ണ വാ​ദി​യു​മാ​യ വേ​ങ്ങ​യി​ൽ കു​ഞ്ഞി​രാ​മ​ൻ നാ​യ​നാ​രു​ടെ സ്മ​ര​ണ​യ്ക്ക് 2014 മു​ത​ൽ ന​ൽ​കു​ന്ന​താ​ണ് പു​ര​സ്കാ​രം.

ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ, ക​രി​വെ​ള്ളൂ​ർ മു​ര​ളി, ഡോ. ​ജി​നേ​ഷ് കു​മാ​ർ എ​ര​മം എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​ഴു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ സം​ഭ​വ​ബ​ഹു​ല​മാ​യ അ​ഭി​ന​യ ജീ​വി​ത​ത്തി​ലൂ​ടെ മ​ല​യാ​ള നാ​ട​ക​വേ​ദി​യെ ശ​ക്ത​മാ​ക്കു​ക​യും ശ്ര​ദ്ധേ​യ​മാ​ക്കു​ക​യും ചെ​യ്ത പെ​ൺ​ക​രു​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ പ്ര​തീ​ക​മാ​ണ് നി​ല​മ്പൂ​ർ ആ​യി​ഷ​യെ​ന്ന് ജൂ​റി അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

25,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ഡി​സം​ബ​ർ ആ​ദ്യ​വാ​രം മാ​ത​മം​ഗ​ല​ത്ത് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ, ഡോ. ​ജി​നേ​ഷ് കു​മാ​ർ എ​ര​മം, പു​ര​സ്കാ​ര സ​മി​തി ചെ​യ​ർ​മാ​ൻ സി.​സ​ത്യ​പാ​ല​ൻ, ക​ൺ​വീ​ന​ർ കെ.​വി. സു​നു​കു​മാ​ർ, ഫെ​യ്സ് സെ​ക്ര​ട്ട​റി പി. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.