റിട്ട. കൃഷി ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍
1480145
Monday, November 18, 2024 10:13 PM IST
തളിപ്പറമ്പ്: റിട്ട. കൃഷി ഓഫീസറായിരുന്ന വയോധികനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പൂമംഗലത്തെ ആലയാട്ട് വീട്ടില്‍ വാസുദേവനെയാണ് (73) ഞായറാഴ്ച രാത്രി ഏഴരയോടെ വീടിന്റെ സെന്‍ട്രല്‍ ഹാളിലെ സ്റ്റെയർകേസിന്റെ കൈവരിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
ഉടന്‍തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. ദീര്‍ഘകാലം തളിപ്പറമ്പ് നാഷണല്‍ കോളജില്‍ മലയാളം അധ്യാപകനായിരുന്നു. നാടകപ്രവര്‍ത്തകനുമായിരുന്നു. ആലയാട്ടെ പരേതരായ രാഘവമാരാര്‍-ജാനകി മാരസ്യാര്‍ ദമ്പതികളുടെ മകനാണ്.
ഭാര്യ രത്നവല്ലി കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് മരിച്ചത്. മക്കള്‍: സീന, സേജ് (ടെക്നോ ഗ്രൂപ്പ്). മരുമക്കള്‍: മോഹനന് (ഇരിട്ടി), സിന്ധ്യ. സഹോദരങ്ങള്‍: രാമദാസന്, രാധാമണി, വിജയരാഘവന്.