കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം
1480543
Wednesday, November 20, 2024 6:23 AM IST
ഇരിട്ടി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) പേരാവൂർ നിയോജകമണ്ഡലം 40ാം വാർഷിക സമ്മേളനം ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.വി. കുഞ്ഞനന്തൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മരണപ്പെടുന്ന പെൻഷൻകാരുടെ ആശ്രിതർക്ക് ഫാമിലി പെൻഷൻ അനുവദിക്കുന്ന മുറക്ക് പെൻഷനർക്ക് ലഭിക്കുവാനുള്ള കുടിശിക ഒറ്റ തവണയായി ആശ്രിതർക്കും അനുവദിക്കണമെന്നും പ്രമേയം അവതരിപ്പിച്ചു. ചടങ്ങിൽ പുന്നാട് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുത്ത കുട്ട്യപ്പയെ വി.വി.സി. നമ്പ്യാർ ആദരിച്ചു. കെ.സി. ചാക്കോ, മുഹമ്മദ് ദാവൂദ്, എൻ. മോഹനൻ, പി.എ. നസീർ, നാരായണൻ കൊയറ്റി, എം.എം. മൈക്കിൾ, ജോസ് സൈമൺ, പി.വി. അന്നമ്മ, കെ. തമ്പാൻ എന്നിവർ പ്രസംഗിച്ചു. വനിതാ അംഗങ്ങളുടെ കോൽക്കളിയും അരങ്ങേറി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. എം.ജി. ജോസഫ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികൾ: കെ. നാരായണൻ- പ്രസിഡന്റ്, പി.ടി. ബേബി പ്ലാക്കിയിൽ, മുഹമ്മദ് ദാവൂദ്, ടി.ഡി. ദേവസ്യ- വൈസ് പ്രസിഡന്റുമാർ, സി.വി. കുഞ്ഞനന്തൻ- സെക്രട്ടറി, ടി.വി. ജോണി, ജാൻസി തോമസ്, കെ. സുപ്രിയ- ജോയിന്റ് സെക്രട്ടറിമാർ, എൻ. മോഹനൻ- ട്രഷറർ. വനിതാ ഫോറം ഭാരവാഹികൾ: അന്നമ്മ- പ്രസിഡന്റ്, മേരി ജോർജ്- സെക്രട്ടറി, പുഷ്പ മാത്യു- ട്രഷറർ.