മ​ട്ട​ന്നൂ​ർ: ​വെ​ള്ളി​യാം​പ​റ​മ്പി​ൽ മ​രം വെ​ട്ടു​ന്ന​തി​നി​ടെ മ​ര​ക്കൊ​ന്പ് ദേ​ഹ​ത്ത് വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് മ​ര​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. പ​റ​മ്പി​ലെ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​രു​താ​യി സ്വ​ദേ​ശി അ​നൂ​പാ​ണ്(38)​ണ് മ​ര​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വെ​ട്ടു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് ദേ​ഹ​ത്ത് വീ​ണ് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം താ​ഴെ വീ​ഴാ​തി​രി​ക്കാ​ൻ ക​യ​റു​പ​യോ​ഗി​ച്ച് മ​ര​ത്തി​ൽ സ്വ​യം കെ​ട്ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​രി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ഏ​ണി ഉ​പ​യോ​ഗി​ച്ച് അ​നൂ​പി​നെ താ​ഴെ​യി​റ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.