ക​ണ്ണൂ​ർ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ചു.
ക​ക്കാ​ട് സ്വ​ദേ​ശി കെ.​ഷ​ഫീ​ഖി​നെ​യാ​ണ് (27) സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ക​ള​ക്ട​ർ കാ​പ്പാ ചു​മ​ത്തി ഉ​ത്ത​ര​വി​ട്ട​ത്. ക​ണ്ണൂ​ർ ടൗ​ൺ, വ​ള​പ​ട്ട​ണം, ധ​ർ​മ​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ൾ പ്ര​തി​യു​ടെ പേ​രി​ലു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി തി​രി​കെ ജ​യി​ലി​ൽ എ​ത്തി ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്ത​വേ പ്ര​തി​യി​ൽ​നി​ന്നു ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​ന്നേ ജ​യി​ലി​ൽ​നി​ന്നും ഇ​റ​ങ്ങി​യ പ്ര​തി​യെ കാ​പ്പാ ചു​മ​ത്ത​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജ​യി​ലി​ല​ട​ച്ച​ത്.