ക​ണ്ണൂ​ർ: ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ൽ​പി,യു​പി വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്കാ​യി കി​ഡ്സ് അ​ത്‌​ല​റ്റി​ക്സ് പ​രി​ശീ​ല​നം, ജി​ല്ലാ കി​ഡ്‌​സ് അ​ത്‌​ല‌​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്, ജി​ല്ലാ ക്രോ​സ് ക​ണ്‍​ട്രി ചാ​മ്പ്യ​ൻ​ഷി​പ്പ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. 25 മു​ത​ൽ 29 വ​രെ ഉ​പ​ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ, പ​രി​യാ​രം, ഇ​രി​ട്ടി, ത​ല​ശ്ശേ​രി, കൂ​ത്തു​പ​റ​മ്പ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.​ ജി​ല്ല​യി​ലെ 1300 ഓ​ളം എ​ൽ​പി യു.​പി സ്‌​കൂ​ളു​ക​ളി​ൽ നി​ന്നും ഒ​രു അ​ധ്യാ​പ​ക​ൻ/ അ​ധ്യാ​പി​ക പ​ങ്കെ​ടു​ക്കു​ന്ന പ​രി​ശീ​ല​ന ക​ള​രി 15 ഉ​പ​ജി​ല്ല​ക​ളെ അ​ഞ്ച് ഗ്രൂ​പ്പു​ക​ളാ​ക്കി ത​രം തി​രി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പ​രി​ശീ​ല​ന ക്ലി​നി​ക്കി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം 25 ന് ​കാ​ല​ത്ത് 9.30ന് ​ക​ണ്ണൂ​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബാ​ബു മ​ഹേ​ശ്വ​രി പ്ര​സാ​ദ് ജി​ല്ലാ സ്പോ​ർ​ട്‌​സ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ നി​ർ​വ​ഹി​ക്കും.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പു​റ​മെ സി​ബി​എ​സ്‌സി, ​ഐ​സി​എ​സ് സി ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് വേ​ണ്ടി ഡി​സം​ബ​ർ ആ​ദ്യ​വാ​രം മ​റ്റൊ​രു പ​രി​ശീ​ല​ന​ക്ക​ള​രി കൂ​ടി ന​ട​ത്തു​ന്നു​ണ്ട്.

ഈ ​വ​ർ​ഷ​ത്തെ ക​ണ്ണൂ​ർ ജി​ല്ലാ ക്രേ​സ് ക​ൺ​ട്രി ചാ​മ്പ്യ​ൻ​ഷി​പ്പ് ഡി​സം​ബ​ർ 13 ന് ​പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ ന​ട​ക്കും. 16, 18, 20, പു​രു​ഷ വ​നി​താ​വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ക​ണ്ണൂ​ര്‍ ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് മാ​ത്യു, ടി ​ശ്രീ​ഷ്, കെ.​കെ.​ഷാ​മി​ന്‍ , കെ. ​പ്ര​ഭാ​വ​തി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.