ആരോഗ്യ വകുപ്പ് പരിശോധന നടത്തി
1480541
Wednesday, November 20, 2024 6:23 AM IST
ഇരിട്ടി: മഞ്ഞപ്പിത്തിനെതിരേ ജില്ലാ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന തെളിച്ചം പ്രോഗ്രാമിന്റെ ഭാഗമായി പായം പഞ്ചായത്തിലെ വള്ളിത്തോട് കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, ബേക്കറി, തട്ടുകട മത്സ്യക്കട, ചിക്കൻ സ്റ്റാൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇരിട്ടിപാലം, തന്തോട്, പുതുശേരി, വിളമന, എടൂർ പോസ്റ്റ് ഓഫീസ് എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും മലിനജലം ഒഴുക്കുകയും ചെയ്ത നാച്ചി ഫിഷ് സ്റ്റാൾ അടച്ചുപൂട്ടി. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് കുറ്റ്യാനി , കെ. സിജു, പി. അബ്ദുള്ള, ജിതിൻ ജോർജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.