ക​ടു​വ​യെ പി​ടി​ക്കാ​ൻ കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു
Sunday, September 22, 2024 5:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ട​ക്ക​നാ​ട് പ​ള്ളി​വ​യ​ൽ അ​ന്പ​തേ​ക്ക​ർ പ്ര​ദേ​ശ​ത്ത് ചു​റ്റി​ത്തി​രി​യു​ന്ന ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം വ​കു​പ്പ് ര​ണ്ട് കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു.

കാ​മ​റ ട്രാ​പ്പി​ലൂ​ടെ​യും നേ​രി​ട്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ട്ടി​ക്കൊ​ല്ലി അ​മ്മ​വ​യ​ൽ വ​ന​ത്തി​ലാ​ണ് കൂ​ടു​ക​ൾ വ​ച്ച​ത്.

ക​ടു​വ​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കു​ണ്ടെ​ന്നാ​ണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. ഒ​രാ​ഴ്ച മു​ന്പ് അ​ന്പ​തേ​ക്ക​റി​ലെ ചി​ക്ക​ന്‍റെ പോ​ത്തി​നെ ക​ടു​വ ആ​ക്ര​മി​ച്ചി​രു​ന്നു.


മേ​യാ​ൻ​വി​ട്ട പോ​ത്തി​നെ​യാ​ണ് ക​ടു​വ പി​ടി​ച്ച​ത്. പി​ന്നീ​ടും ക​ടു​വ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ​ത്തി​നു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.