ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​തർ​ക്ക് എ​ൻ​എ​ഫ്ഐ കി​റ്റ് ന​ൽ​കി
Sunday, September 22, 2024 5:36 AM IST
ക​ൽ​പ്പ​റ്റ: കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ത്തേ​രി ശ്രേ​യ​സ് പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​രാ​യ 175 പേ​ർ​ക്ക് എ​ൻ​എ​ഫ്ഐ കി​റ്റ് വി​ത​ര​ണം ചെ​യ്തു. 10,000 രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് ഓ​രോ കി​റ്റി​ലും.

ഡി ​പോ​ൾ സ്കൂ​ൾ വ​ള​പ്പി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​രി​ത്താ​സ് ഇ​ന്ത്യ ടീം ​ലീ​ഡ​ർ ഡോ.​വി.​ആ​ർ. ഹ​രി​ദാ​സ്, അ​ഭീ​ഷ്, നി​ക്സ​ണ്‍ ജോ​സ​ഫ്, ജി​ലി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.