ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം
Sunday, September 22, 2024 5:31 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ വ​നം വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം.

ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ നി​ബ​ന്ധ​ന​ക​ളോ​ടെ തു​റ​ക്കാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ക​രു​തു​ന്ന​വ​ർ നി​ര​വ​ധി. ജി​ല്ല​യി​ലെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ഏ​ഴു​മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.


കു​റു​വ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പാ​ക്കം വെ​ള്ള​ച്ചാ​ലി​ൽ പോ​ൾ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​നം വ​കു​പ്പ് അ​ട​ച്ച​താ​ണ് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ.

ഈ ​അ​വ​സ്ഥ തു​ടു​രു​ന്ന​ത് ജി​ല്ല​യി​ൽ ടൂ​റി​സം മേ​ഖ​ല​യെ ത​ള​ർ​ത്തു​ക​യാ​ണ്.