സം​യു​ക്ത സം​ഗ​മം ന​ട​ത്തി
Sunday, September 22, 2024 5:31 AM IST
താ​ളൂ​ർ: മ​ല​ബാ​ർ ഭ​ദ്രാ​സ​നത്തി​ന്‍റെ​യും കെ​നോ​റോ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ "ഒ​രു​മ 2കെ24’ ​എ​ന്ന പേ​രി​ൽ മ​ദ്ബ​ഹാ ശു​ശ്രൂ​ഷ​ക​രു​ടെ​യും ഗാ​യ​ക സം​ഘ​ങ്ങ​ളു​ടെ​യും സം​യു​ക്ത സം​ഗ​മം ന​ട​ത്തി.

മാ​ത്യൂ​സ് മോ​ർ അ​ഫ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ർ ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബേ​ബി വാ​ള​ങ്കോ​ട്ട് താ​ളൂ​ർ പ​ള്ളി ട്ര​സ്റ്റി ബേ​ബി വാ​ത്ത്യാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മാ​ത്യൂ​സ് മോ​ർ അ​ഫ്രേം തി​രു​മേ​നി​യും കെ​നോ​റോ ഡ​യ​റ​ക്ട​ർ ബെ​ന്നി ചെ​റി​യാ​നും ശു​ശ്രൂ​ഷ​ർ​ക്കും ഗാ​യ​ക​സം​ഘ​ങ്ങ​ൾ​ക്കും ക്ലാ​സ് ന​ൽ​കി. മ​ല​ബാ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യും താ​ളൂ​ർ സെ​ന്‍റ് മേ​രി​സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. മ​ത്താ​യി അ​തി​ര​ന്പു​ഴ​യി​ൽ സ്വാ​ഗ​ത​വും ഭ​ദ്രാ​സ​ന വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ. ​ബേ​സി​ൽ പോ​ൾ ക​ര​നി​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.