മു​ക്ക​ട്ടി-​പ​ന്ത​ല്ലൂ​ർ റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്ക​ണ​മെ​ന്ന്
Sunday, September 22, 2024 5:36 AM IST
പ​ന്ത​ല്ലൂ​ർ: മു​ക്ക​ട്ടി-​പ​ന്ത​ല്ലൂ​ർ റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന മു​ക്ക​ട്ടി-​പ​ന്ത​ല്ലൂ​ർ റോ​ഡി​നു വീ​തി കു​റ​വാ​ണ്.

വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം അ​രി​കു​കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. കു​ന്ദ​ലാ​ടി, പൊ​ന്നാ​നി, നെ​ല്ലി​യാ​ളം, ഉ​പ്പ​ട്ടി, തൊ​ണ്ട​ളം, മു​ക്ക​ട്ടി, പ​ന്ത​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഈ ​പാ​ത​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്. നാ​ടു​കാ​ണി​യി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യു​മാ​ണി​ത്.


റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​ക്ക​ട്ടി നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.