വ​ണ്ടൂ​ര്‍ പോ​രൂ​രി​ല്‍ തീ​പി​ടി​ത്തം
Saturday, April 13, 2024 5:31 AM IST
വ​ണ്ടൂ​ര്‍: വ​ണ്ടൂ​ര്‍ പോ​രൂ​ര്‍ ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് വ​ന്‍ തീ​പി​ടി​ത്തം. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​രു​വാ​ലി​യി​ല്‍ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

വീ​ട്ടു​കാ​ര്‍ ച​പ്പു​ച​വ​റു​ക​ള്‍​ക്ക് തീ​യി​ട്ട​തി​ല്‍ നി​ന്നു പ​ട​ര്‍​ന്നാ​ണ് അ​ടി​ക്കാ​ടു​ക​ള്‍​ക്ക് തീ ​പി​ടി​ച്ച​ത്. തൊ​ട്ട​ടു​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​രാ​തി​രി​ക്കാ​ൻ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം സാ​ധി​ച്ചു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​പി.​അ​ബ്ദു​ള്‍ ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍ കെ. ​യൂ​സ​ഫ​ലി, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.