സാ​ന്ത്വ​നം കേ​ന്ദ്ര​ത്തി​ലെ ചി​കി​ത്സ ക​ഴി​ഞ്ഞു ശ്യാം​ജി​ത്ത് മ​ട​ങ്ങി
Saturday, April 13, 2024 5:31 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സൈ​മ​ണ്‍ ബ്രി​ട്ടോ സാ​ന്ത്വ​നം കേ​ന്ദ്ര​ത്തി​ലെ സൗ​ജ​ന്യ ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ യു​വാ​വി​നു പു​തു​ജീ​വ​ന്‍. 13 വ​ര്‍​ഷ​മാ​യി സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കാ​തെ കി​ട​പ്പി​ലാ​യി​രു​ന്ന വ​യ​നാ​ട് തി​രു​നെ​ല്ലി കാ​ട്ടി​ക്കു​ളം സ്വ​ദേ​ശി ശ്യാം​ജി​ത്തി​നാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ സൈ​മ​ണ്‍ ബ്രി​ട്ടോ സാ​ന്ത്വ​നം കേ​ന്ദ്ര​ത്തി​ലെ സൗ​ജ​ന്യ ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​റി​ലെ ചി​കി​ത്സ ഫ​ല​വ​ത്താ​യ​ത്.

ശ്യാം​ജി​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​വു​ക​യാ​യി​രു​ന്നു സാ​ന്ത്വ​നം കേ​ന്ദ്ര​ത്തി​ത്തി​ലു​ള്ള​വ​ര്‍. തു​ട​ര്‍​ന്നു പെ​രി​ന്ത​ല്‍​മ​ണ്ണ കാ​ഞ്ഞി​രം​കു​ന്നി​ലെ ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​ച്ചു. 90 ദി​വ​സ​ത്തെ ചി​കി​ത്സ ക​ഴി​ഞ്ഞു ശ്യാം​ജി​ത്ത് മ​ട​ങ്ങി.

ഇ​തി​നി​ടെ സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ച്ച ഒ​രു സു​ഹൃ​ത്ത് ശ്യാം​ജി​ത്തി​ന് ഇ​ല​ക്ട്രി​ക് വീ​ല്‍​ചെ​യ​ര്‍ സം​ഭാ​വ​ന ന​ല്‍​കി. ഇ​പ്പോ​ള്‍ ശ്യാം​ജി​ത്തി​ന് സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​നും വീ​ല്‍​ചെ​യ​റി​ല്‍ പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ക്കാ​നും ഇ​വി​ടു​ത്തെ ചി​കി​ത്സ കൊ​ണ്ടു ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.