സർവകലാശാല തർക്കങ്ങൾ: ഹിയറിംഗ് ഗവർണർ മാറ്റിവച്ചു
Sunday, January 19, 2025 2:01 AM IST
തിരുവനന്തപുരം: സർവകലാശാലാ തർക്കങ്ങളിലും കേസുകളിലും ഇന്നലെ നിശ്ചയിച്ചിരുന്ന ഹിയറിംഗ് ഗവർണർ മാറ്റിവച്ചു. കോഴിക്കോട്ട് പരിപാടിയിൽ പങ്കെടുക്കാൻ പോയതിനെത്തുടർന്നാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.
എംജി, വെറ്ററിനറി സർവകലാശാലകളിലെ രണ്ട് കേസുകളിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഹിയറിംഗ് നിശ്ചയിച്ചിരുന്നത്.
എംജിയിൽ ഒരു ജീവനക്കാരനെ തരംതാഴ്ത്തിയതിനെതിരായ ഹർജിയിലും വിരമിക്കൽ ആനുകൂല്യത്തിൽ നിന്ന് പിഴയായി തുക ഈടാക്കിയതിനെതിരായ പരാതിയിലുമാണ് ഹിയറിംഗ്.