ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​ര്‍ശ​നം ഇ​ന്നു രാ​ത്രി അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ​മ്പ​യി​ല്‍ ഭ​ക്ത​രെ ക​ട​ത്തിവി​ടു​ന്ന​ത്.

സ​ന്നി​ധാ​ന​ത്ത് രാ​ത്രി 10 വ​രെ മാ​ത്ര​മാ​ണ് ദ​ര്‍ശ​നം. ഇ​ന്ന് അ​ത്താ​ഴപൂ​ജ​യ്ക്കു ശേ​ഷം മ​ണി​മ​ണ്ഡ​പ​ത്തി​ന് മു​മ്പി​ല്‍ ന​ട​ക്കു​ന്ന ഗു​രു​തി​യോ​ടെ ഈ ​സീ​സ​ണി​ലെ മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​നം സ​മാ​പി​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി രാ​ജ​രാ​ജ ​വ​ര്‍മ​യ്ക്കു മാ​ത്ര​മാ​ണ് ദ​ര്‍ശ​നം. പു​ല​ര്‍ച്ചെ 5.30ന് ​ഗ​ണ​പ​തിഹോ​മ​ത്തി​നു ശേ​ഷം തി​രു​വാ​ഭ​ര​ണ മ​ട​ക്ക​ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ടും.


രാ​ജ​പ്ര​തി​നി​ധി​യു​ടെ ദ​ര്‍ശ​ന​ത്തി​നു ശേ​ഷം 6.30ന് ​മേ​ല്‍ശാ​ന്തി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ വി​ഭൂ​തി​യ​ഭി​ഷേ​കം ന​ട​ത്തി ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​യ്ക്കും. നെ​യ്യ​ഭി​ഷേ​കം ഇ​ന്ന​ലെ രാ​വി​ലെ അ​വ​സാ​നി​ച്ചു.