ചേ​​​ര്‍ത്ത​​​ല: വി​​​ശ്വാ​​​സി​​​ക​​​ള്‍ക്കു ദ​​​ര്‍ശ​​​ന​​​പു​​​ണ്യ​​​മേ​​​കി അ​​​ര്‍ത്തു​​​ങ്ക​​​ല്‍ വെ​​​ളു​​​ത്ത​​​ച്ച​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പത്തിന്‍റെ ന​​​ട ​​​തു​​​റ​​​ന്നു.

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍ച്ചെ അ​​​ഞ്ചോ​​​ടെ​​​യാ​​​ണ് തി​​​രു​​​സ്വ​​​രൂ​​​പം പു​​​റ​​​ത്തെ​​​ടു​​​ത്തു പ​​​ര​​​സ്യ​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി തി​​​രു​​​ന​​​ട​​​യി​​​ല്‍ വ​​​ച്ച​​​ത്. പ​​​ള്ളി​​​യി​​​ല്‍ പ്ര​​​ത്യേ​​​കം സൂ​​​ക്ഷി​​​ച്ച അ​​​റ​​​യി​​​ല്‍നി​​​ന്നു വ​​​ര്‍ഷ​​​ത്തി​​​ല്‍ ഒ​​​രി​​​ക്ക​​​ല്‍ മാ​​​ത്ര​​​മാ​​​ണ് തി​​​രു​​​സ്വ​​​രൂ​​​പം പു​​​റ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​ത്.

റെ​​​ക്ട​​​ര്‍ ഫാ.​​​ യേ​​​ശു​​​ദാ​​​സ് കാ​​​ട്ടു​​​ങ്ക​​​ല്‍ത്ത​​​യ്യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു തി​​​രു​​​സ്വ​​​രൂ​​​പം പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. തു​​​ട​​​ര്‍ന്നു ന​​​ട​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​ക്ക് ഫാ.​​​പോ​​​ള്‍ ജെ. ​​​അ​​​റ​​​യ്ക്ക​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

നാ​​​ളെ​​​യാ​​​ണ് പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ള്‍. രാ​​​വി​​​ലെ 11ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ള്‍ പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ദി​​​വ്യ​​​ബ​​​ലി​​​ക്ക് ആ​​​ല​​​പ്പു​​​ഴ മെ​​​ത്രാ​​​ന്‍ ഡോ.​​​ജ​​​യിം​​​സ് റാ​​​ഫേ​​​ല്‍ ആ​​​നാ​​​പ​​​റ​​​മ്പി​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.


വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ള്‍ ദി​​​വ്യ​​​ബ​​​ലി​​​ക്ക് ക​​​ണ്ണൂ​​​ര്‍ രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ല്‍ ഡോ.​​​ക്ലാ​​​ര​​​ന്‍സ് പാ​​​ലി​​​യ​​​ത്ത് മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​നാ​​​കും.

തു​​​ട​​​ര്‍ന്ന് 4.30 നു ​​​ന​​​ട​​​ക്കു​​​ന്ന തി​​​രു​​​നാ​​​ള്‍ പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ല്‍ ജ​​​ന​​​ല​​​ക്ഷ​​​ങ്ങ​​​ള്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും. കൃ​​​ത​​​ജ്ഞ​​​താ​​​ദി​​​ന​​​ത്തോ​​​ടെ 27നാ​​​ണ് തി​​​രു​​​നാ​​​ള്‍ സ​​​മാ​​​പി​​​ക്കു​​​ക. രാ​​​ത്രി 12ന് ​​​തി​​​രു​​​സ്വ​​​രൂ​​​പ​​​വ​​​ന്ദ​​​നം, തി​​​രു​​​സ്വ​​​രൂ​​​പ ന​​​ട അ​​​ട​​​യ്ക്ക​​​ല്‍ ച​​​ട​​​ങ്ങു​​​ക​​​ളോ​​​ടെ അ​​​ര്‍ത്തു​​​ങ്ക​​​ല്‍ തി​​​രു​​​നാ​​​ളി​​​ന് സ​​​മാ​​​പ​​​ന​​​മാ​​​കും.