മുല്ലപ്പെരിയാര്‍: ഉത്തരവ് സ്വാഗതാര്‍ഹം
Sunday, January 19, 2025 2:01 AM IST
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയുടെ കീഴിലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് പ്രോ-ലൈഫ് അപ്പോസ്തലറ്റ്.
അണക്കെട്ടില്‍ സുരക്ഷാപരിശോധന ഉചിതമായ രീതിയില്‍ യഥാസമയം കൃത്യവും വ്യക്തവുമായി നടക്കുന്ന സാഹചര്യം ഉണ്ടാകുന്നത് കേരളത്തിന്റെ ആശങ്ക പരിഹരിക്കാന്‍ ഇട വരുത്തും.
ശാസ്ത്ര- സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുത്ത് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.