കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ഉച്ചകോടി ഇന്ന്
Sunday, January 19, 2025 2:01 AM IST
കൊച്ചി: അന്താരാഷ്ട്ര റിവിഷന്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ഉച്ചകോടി ഇന്ന് എറണാകുളം താജ് വിവാന്തയില്‍ നടക്കും. വെല്‍കെയര്‍ ഹോസ്പിറ്റല്‍ ആതിഥേയത്വം വഹിക്കും.
ഡോ. നിജിത് ഒ. ഗോവിന്ദന്റെ നേതൃത്വത്തില്‍ ഓര്‍ത്തോപീഡിക് സര്‍ജറി രംഗത്തെ അന്തര്‍ദേശീയ, ദേശീയ വിദഗ്ധരുടെ വിശിഷ്ട പാനലാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ആശുപത്രി ചെയര്മാന് പി.എം. സെബാസ്റ്റ്യന്‍, വൈസ് ചെയര്മാന് സിബിൻ സെബാസ്റ്റ്യന്‍, സിഇഒ ഡോ. പി.എസ്. ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. നിര്‍ധനരായ രണ്ടു രോഗികള്‍ക്ക് സൗജന്യമായി നടത്തുന്ന കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ തത്സമയ സംപ്രേഷണം ഉച്ചകോടിയില്‍ നടക്കും.