പിണറായി പകരം വയ്ക്കാനില്ലാത്ത ചരിത്രപുരുഷനെന്ന് ഇ.പി. ജയരാജൻ
Sunday, January 19, 2025 2:01 AM IST
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പകരം വയ്ക്കാനില്ലാത്ത ചരിത്രപുരുഷനാണെന്ന് സിപിഎം നേതാവും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ. പല പ്രതിസന്ധിഘട്ടത്തിലും കേരളത്തിലെ ജനങ്ങളെ കൈവിടാതെ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളെ ആർക്കും തള്ളിപ്പറയാനാവില്ല.
മുഖ്യമന്ത്രിയെ പ്രശംസിക്കുന്നതോ അദ്ദേഹം ചെയ്ത കാര്യങ്ങളെ പാട്ടിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതോ തെറ്റാണെന്ന് കരുതാനാകില്ലെന്നും ഇ.പി. ഫേസ്ബുക്കിൽ കുറിച്ചു.
പിണറായി വിജയനെ ഫി നിക്സ് പക്ഷിയെപ്പോലെ ഉയർന്നുവന്നവനെന്ന് ആരെങ്കിലും വിലയിരുത്തിയാൽ തെറ്റുപറയാനാവില്ല. ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ ഏതെല്ലാം നിലയിൽ അവമതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. ഇ.പി. പറഞ്ഞു.