ആ​ല​പ്പു​ഴ: മു​ന​മ്പം ജ​ന​ത​യു​ടെ പ്ര​ശ്നം ന്യാ​യ​മാ‌​ണെ​ന്നും അ​വ​ർ​ക്കു നീ​തി കി​ട്ടും​വ​രെ സ​ഭ അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച മു​ന​മ്പം ഐ​ക്യ​ദാ​ർ​ഢ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഗ്ലോ​ബ​ൽ ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ. നീ​തി​ക്കു​വേ​ണ്ടി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പോ​രാ​ട്ടം കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി​യി​ൽ ന​ട​ന്ന ന​സ്രാ​ണി സ​മു​ദാ​യ മ​ഹാ സം​ഗ​മ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ ദീ​പം തെ​ളി​ച്ചാ​ണ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഖ്യാ​പ​ന​വും പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു.


ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ്കു​ട്ടി ഒ​ഴു​ക​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​ൺ, ച​ങ്ങ​നാ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. മ​നു ജെ. ​വ​രാ​പ്പ​ള്ളി, ബി​നു ഡൊ​മ​നി​ക്ക്, സെ​ബാ​സ്റ്റ‍്യ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ന​മ്പം ജ​ന​ത​യു​ടെ അ​വ​കാ​ശ പോ​രാ​ട്ട​ത്തി​ൽ നീ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​വ​രെ പോ​രാ​ട്ടം ന​ട​ത്തു​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. മു​ന​മ്പം ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ആ​യി​ര​ത്തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ന്നു.