തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ മ​​​സ്റ്റ​​​റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് മേ​​​രാ ഇ-​​​കെ​​​വൈ​​​സി ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സ് മു​​​ഖാ​​​ന്തി​​​രം സൗ​​​ജ​​​ന്യ​​​മാ​​​യി മ​​​സ്റ്റ​​​റിം​​​ഗ് ചെ​​​യ്യാം. ഇ​​​തി​​​നാ​​​യി താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.

റേ​​​ഷ​​​ൻ മ​​​സ്റ്റ​​​റിം​​​ഗ് (e-KYC updation) മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഫോ​​​ർ​​​മാ​​​റ്റി​​​ക്‌​​​സ് സെ​​​ന്‍റ​​​ർ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത മേ​​​രാ ഇ-​​​കെ​​​വൈ​​​സി ഫെ​​​യ്സ് ആ​​​പ് ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഇ​​​തി​​​ലേ​​​ക്കാ​​​യി ഗൂ​​​ഗി​​​ൾ പ്ലേ​​​സ്റ്റോ​​​റി​​​ൽ നി​​​ന്നും Aadhaar Face RD, Mera eKYC എ​​​ന്നീ ര​​​ണ്ട് ആ​​​പ്പു​​​ക​​​ൾ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യു​​​ക. മേ​​​രാ ഇ-​​​കെ​​​വൈ​​​സി ആ​​​പ്പ് ഓ​​​പ്പ​​​ൺ ചെ​​​യ്ത് സം​​​സ്ഥാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ആ​​​ധാ​​​ർ ന​​​മ്പ​​​ർ എ​​​ന്‍റ​​​ർ ചെ​​​യ്യു​​​ക


. തു​​​ട​​​ർ​​​ന്ന് ആ​​​ധാ​​​റു​​​മാ​​​യി ലി​​​ങ്ക് ചെ​​​യ്തി​​​ട്ടു​​​ള്ള ഫോ​​​ണി​​​ൽ ല​​​ഭി​​​ക്കു​​​ന്ന OTP ന​​​ൽ​​​കി ഫെ​​​യ്സ് കാ​​​പ്ച്ച​​​ർ വ​​​ഴി മ​​​സ്റ്റ​​​റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാം. മേ​​​രാ ഇ-​​​കെ​​​വൈ​​​സി ആ​​​പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി മ​​​സ്റ്റ​​​റിം​​​ഗ് ചെ​​​യ്യും.

മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ്ഥാ​​​പ​​​ന​​​മോ വ്യ​​​ക്തി​​​ക​​​ളോ ഫീ​​​സ് ഈ​​​ടാ​​​ക്കി റേ​​​ഷ​​​ൻ മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​പ​​​ക്ഷം വി​​​വ​​​രം താ​​​ലൂക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സി​​​ലോ ജി​​​ല്ലാ സ​​​പ്ലൈ ഓ​​​ഫീസി​​​ലോ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ലോ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് പൊ​​​തു​​​വി​​​ത​​​ര​​​ണ ഉ​​​പ​​​ഭോ​​​ക്തൃ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.