ദിവ്യ പോലീസ് സ്റ്റേഷനിൽ ഹാജരായി
Tuesday, November 12, 2024 1:50 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി.
മാധ്യമങ്ങളോടു പ്രതികരിക്കാന്‍ ദിവ്യ തയാറായില്ല. ജാമ്യവ്യവസ്ഥപ്രകാരം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം. അതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ മുന്‍പാകെ ഹാജരായത്.
രാവിലെ 10ന് അഭിഭാഷകനായ വിഷ്ണുദേവയോടൊപ്പം സ്റ്റേഷനിലെത്തിയ ദിവ്യ 10.50നാണു മടങ്ങിയത്.