വയനാടിന്റെ സ്നേഹം ഏറ്റുവാങ്ങി പ്രിയങ്ക
Monday, November 11, 2024 4:19 AM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി അവസാനവട്ട പ്രചാരണവും പൂർത്തിയാക്കി. ഇന്നലെ പ്രിയങ്ക ആദ്യമെത്തിയത് തിരുനെല്ലി ക്ഷേത്രത്തിൽ ആയിരുന്നു. അവിടെ പ്രാർഥന നടത്തിയശേഷം മാനന്തവാടിയിലെ കാട്ടിക്കുളത്ത് എത്തി.
നേരത്തേ നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് പ്രിയങ്ക ഇവിടെ എത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് ഇവിടെ കാത്തുനിന്നത്. പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നില്ല. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് അടുത്ത കേന്ദ്രമായ എടവക രണ്ടേനാലിലേക്കായിരുന്നു പ്രിയങ്കയുടെ യാത്ര.
വയനാട് ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും.കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. രാഹുൽഗാന്ധി സമാപനആഘോഷത്തിൽ പങ്കെടുക്കും. ഇന്നു രാത്രിയും നാളെയും നിശബ്ദ പ്രചാരണം നടക്കും. 13നാണു വോട്ടെടുപ്പ്.