മദ്യനയത്തിനെതിരേ വിധിയെഴുതണം: മദ്യവിരുദ്ധ ഏകോപന സമിതി
Tuesday, November 12, 2024 1:50 AM IST
കൊച്ചി: മദ്യത്തിന് അനുകൂലമായ സർക്കാർ നയത്തിനെതിരേ ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതണമെന്നു കേരള മദ്യവിരുദ്ധ ഏകോപന സമിതി. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ ഇടതുമുന്നണി വാഗ്ദാനം ലംഘിച്ചു.
കുടുംബങ്ങളും സമൂഹവും ലഹരിയുടെ പിടിയിലമരുന്പോൾ സർക്കാർ കൂടുതൽ മദ്യഷാപ്പുകൾ അനുവദിക്കുന്നതു കേരള ജനതയോടുള്ള കടുത്ത വെല്ലുവിളിയാണെന്നു വോട്ടർമാർ തിരിച്ചറിയണമെന്നും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ലാ പ്രസിഡന്റ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.