ബസുകൂലിക്കുപോലും കാശില്ല ; സ്കൂൾ പാചകത്തൊഴിലാളികൾ സമരത്തിലേക്ക്
Tuesday, November 12, 2024 1:50 AM IST
തൃശൂർ: ശന്പളക്കുടിശിക നല്കാതെ തൊഴിലാളികളെ ജോലിയിൽനിന്നു സ്വയം പിരിഞ്ഞുപോകാൻ പ്രേരിപ്പിക്കുന്ന സർക്കാരിനെതിരേ സമരത്തിനൊരുങ്ങി സ്കൂൾ പാചകത്തൊഴിലാളികൾ.
സെപ്റ്റംബർ, ഒക്്ടോബർ മാസത്തിലെ ശന്പളമാണു കിട്ടാത്തത്. അതിനുമുന്പുള്ള മാസങ്ങളിലും ശന്പളം കൃത്യമായി കിട്ടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. തുടർച്ചയായി ശന്പളം കിട്ടാത്തതിനാൽ വാടക കൊടുക്കാനാകാതെ വാടകവീട്ടിൽനിന്ന് ഒഴിഞ്ഞുപോകേണ്ട അവസ്ഥയിലാണു ചില തൊഴിലാളികൾ. പലചരക്കുകടകളിൽനിന്നു കടം കിട്ടാതെയായി. തൊഴിലിനുപോകാൻ ബസുകൂലിപോലും ഇല്ലാത്ത അവസ്ഥയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനെതിരേ 23നു പാലക്കാട് കളക്്ടറേറ്റിനു മുന്നിലും ഡിസംബർ ഏഴിനു തൃശൂരും ധർണ സംഘടിപ്പിക്കാൻ കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു
. സംസ്ഥാന പ്രസിഡന്റ് വി. രമാദേവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജോബി ജോസ്, പി.യു. ശോഭന, ആർ. മല്ലിക, കെ.ആർ. സുകുമാരി, കെ.വി. ശാന്തകുമാരി, പി.കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു.