വിമാനത്താവളത്തിൽ കഞ്ചാവ് പിടികൂടി
Tuesday, November 12, 2024 1:50 AM IST
നെടുമ്പാശേരി: തായ്ലൻഡിൽനിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവ് പിടികൂടി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവഉത്തിലെ ടെർമിനൽ -3 അറൈവലിൽ വച്ച് തായ്ലാൻഡിൽനിന്നു വന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ മുഹമ്മദ് ഉകാഷ് എന്നയാളെയാണു പിടികൂടിയത് .
എയർപോർട്ട് കസ്റ്റംസ് വിഭാഗവുമായി ചേർന്ന് അങ്കമാലി റേഞ്ച് ഇൻസ്പെക്ടർ ജോർജ് ജോസഫും സംഘവുമാണ് 940 ഗ്രാം ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവ് പിടിച്ചത്.
കഞ്ചാവ് കടത്താൻ ശ്രമിച്ച മുഹമ്മദ് ഉകാഷിന്റെ പാസ്പോർട്ട് വിശദമായി പരിശോധിച്ചതിൽ ഇയാൾ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുതവണ തായ്ലൻഡിൽ പോയി വന്നതായി കണ്ടെത്തിട്ടുണ്ട്.