പ​ര​വൂ​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു. പ​ര​വൂ​ർ പു​ക്കു​ളം സു​നാ​മി ഫ്ലാ​റ്റ് 19ൽ ​യ​ശോ​ധ​ര​നാ​ണ് (52) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30നാ​ണ് യ​ശോ​ധ​ര​നെ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ജീ​പ്പി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടുപോ​യ​ത്. യ​ശോ​ധ​ര​നൊ​പ്പം ഭാ​ര്യ​യും ജീ​പ്പി​ൽ ക​യ​റി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണു പ​രാ​തി​യെ​ന്നും അ​തി​നാ​ണ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടുപോ​യ​തെ​ന്നും യ​ശോ​ധ​ര​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സ്റ്റേ​ഷ​നി​ൽ വ​ച്ച് യ​ശോ​ധ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു.


പോ​ലീ​സ് ജീ​പ്പി​ൽ യ​ശോ​ധ​ര​നെ​യും ഭാ​ര്യ​യെ​യും ഉ​ട​ൻത​ന്നെ നെ​ടു​ങ്ങോ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ അ​റി​യി​ച്ച​തി​നാ​ൽ വി​ദ​ഗഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആം​ബു​ല​ൻ​സി​ൽ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ രാ​ത്രി 7.30നാ​യി​രു​ന്നു മ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.