മാ​​​​ണി വി​​​​ഭാ​​​​ഗ​​​​ത്തെ ക്ഷ​ണി​ക്കാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല: സ​തീ​ശ​ൻ
മാ​​​​ണി വി​​​​ഭാ​​​​ഗ​​​​ത്തെ  ക്ഷ​ണി​ക്കാ​ൻ  ആ​രെ​യും  ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല: സ​തീ​ശ​ൻ
Thursday, May 16, 2024 1:27 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് ജോ​​​​സ് കെ. ​​​​മാ​​​​ണി വി​​​​ഭാ​​​​ഗ​​​​ത്തെ മു​​​​ന്ന​​​​ണി​​​​യി​​​​ലേ​​​​ക്ക് സ്വാ​​​​ഗ​​​​തം ചെ​​​​യ്യാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് ആ​​​​രെ​​​​യും ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

ജോ​​​​സ് കെ. ​​​​മാ​​​​ണി യു​​​​ഡി​​​​എ​​​​ഫി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങിവ​​​​ര​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ണ്‍​ഗ്ര​​​​സ് മു​​​​ഖ​​​​പ​​​​ത്ര​​​​ത്തി​​​​ൽ വ​​​​ന്ന മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​തീ​​​​ശ​​​​ൻ.

ജോ​​​​സ് കെ. ​​​​മാ​​​​ണി സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ അ​​​​ര​​​​ക്കി​​​​ല്ല​​​​ത്തി​​​​ൽ വെ​​​​ന്ത​​​​രു​​​​ക​​​​രു​​​​തെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യം കോ​​​​ണ്‍​ഗ്ര​​​​സോ യു​​​​ഡി​​​​എ​​​​ഫോ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ട്ടു​​​​മി​​​​ല്ല.


പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​​ട്ട​​​​യ​​​​ത്തെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ തോ​​​​ൽ​​​​പ്പി​​​​ക്കാ​​​​ൻ ഞ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും നേ​​​​താ​​​​ക്ക​​​​ളും ക​​​​ഠി​​​​നാ​​​​ധ്വാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു വി​​​​ഷ​​​​യം യു​​​​ഡി​​​​എ​​​​ഫി​​​​നു മു​​​​ന്നി​​​​ലി​​​​ല്ലെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.