മുഹമ്മദ് ഷഹീദ് - ജംഷീന ദന്പതികളുടെ മകനും നീലേശ്വരം ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥിയുമായ ഈ പ്രതിഭ, ഒക്ടോബറിൽ ഗോവയിൽ നടക്കുന്ന ദേശീയ പാരാ സ്വിമ്മിംഗ് ചാന്പ്യൻഷിപ്പിലേക്കു മത്സരിക്കാനും യോഗ്യത നേടിയാണ് തൃശൂരിൽനിന്നു മടങ്ങിയത്.
മലപ്പുറം ജേതാക്കള്‍ തൃശൂര്‍: സ്പോര്‍ട്സ് അസോസിയേഷന് ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡ് ഓഫ് കേരള തൃശൂരില്‍ സംഘടിപ്പിച്ച എട്ടാമതു സംസ്ഥാന പാരാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിൽ 87 പോയിന്റോടെ മലപ്പുറം ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി. 49 പോയിന്റോടെ തൃശൂര്‍, എറണാകുളം ജില്ലകള്‍ രണ്ടാംസ്ഥാനം പങ്കിട്ടു. 48 പോയിന്റോടെ തിരുവനന്തപുരം മൂന്നാംസ്ഥാനത്തെത്തി.
പുരുഷന്മാരുടെ വിഭാഗത്തില്‍ എറണാകുളം സ്വദേശി ഹാഷിം വെള്ളിമല, തിരുവനന്തപുരം സ്വദേശി ജീവ ശിവന്, വനിതകളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശിനി ചിത്ര, തൃശൂര്‍ സ്വദേശിനി സിനി കെ. മാത്യു എന്നിവര്‍ മൂന്നു സ്വര്‍ണം വീതം നേടി വ്യക്തിഗത ചാമ്പ്യന്മാരായി. 12 ജില്ലകളില്‍നിന്ന് 36 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് സമ്മാനദാനം നിര്‍വഹിച്ചു. ഫാ. സോളമന്, പി. ശശിധരന് തുടങ്ങിയവര്‍ സംബന്ധിച്ചു.