ഒരു അന്വേഷണവും നടന്നില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അപമാനമാണ്. അന്വേഷണങ്ങളെല്ലാം സ്വന്തക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രഹസനങ്ങളാണ്. രഹസ്യങ്ങള്‍ പുറത്താകുമോയെന്ന ഭയമാണു മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും അലട്ടുന്നത്.
അതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എഡിജിപി അതേ സ്ഥാനത്ത് ഇരിക്കുന്നത്. ഉദ്യോഗസ്ഥരെയെല്ലാം മുഖ്യമന്ത്രി ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഭയമെന്നും സതീശന് ആരോപിച്ചു.
അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തിന് രാഷ്ട്രീയ ഗൂഢാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. സിപിഎം നേതാക്കള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നു. എവിടെ രാഷ്ട്രീയ കൊലപാതകം നടന്നാലും അതിനുപിന്നിലുള്ള ഗൂഢാലോചന പുറത്തുവരണമെന്നും സതീശന് പറഞ്ഞു.