അതേസമയം കാലവര്‍ഷത്തില്‍ ഇന്നലെ വരെ സംസ്ഥാനത്ത് 12 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തി. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 1935 മില്ലീമീറ്റര്‍ മഴയാണ് പെയ്യേണ്ടിയിരുന്നത്.
എന്നാല്‍ പെയ്തത് 1702.9 മില്ലീമീറ്ററാണ്. ഇക്കാലയളവില്‍ 11 ജില്ലകളില്‍ ശരാശരിക്ക് അടുത്ത് മഴ ലഭിച്ചു കഴിഞ്ഞതായും മൂന്ന് ജില്ലകളില്‍ മഴക്കുറവ് തുടരുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.