തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്കു തെറ്റായ മറുപടി നൽകി സർക്കാരിനും പോലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്നു കണ്ടതിനെ തുടർന്നാണു നടപടി.
ഡിജിപിയുടെ റിപ്പോർട്ടിലാണു സർക്കാർ നടപടി. അപേക്ഷ ലഭിച്ചു മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി നൽകിയെന്നും ജാഗ്രത കുറവുണ്ടായെന്നും ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്.