ആർക്കിയോളജി സ്റ്റേറ്റ് അഡ്വൈസറി ബോർഡ്, ആർക്കൈവ്സ് ഡിപ്പാർട്ട്മെന്റിന്റെ റീജണൽ റിക്കാർഡ്സ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുള്ള വേലായുധൻ പണിക്കശേരി സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താളിയോല എന്ന ത്രൈമാസികയും നടത്തിയിരുന്നു.
പോർച്ചുഗീസ് - ഡച്ച് ആധിപത്യം കേരളത്തിൽ, സഞ്ചാരികൾ കണ്ട കേരളം, ചരിത്രത്തിന്റെ പ്രഭാതകിരണങ്ങൾ, കേരള ചരിത്രപഠനങ്ങൾ, അൽ ഇദ്രീസിയുടെ ഇന്ത്യ, മാർക്കോപോളോ ഇന്ത്യയിൽ, ഇബ്നുബത്തൂത്ത കണ്ട ഇന്ത്യ, കേരളം അറുനൂറുകൊല്ലം മുന്പ്, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, കേരളം പെരുമാക്കന്മാരുടെ കാലത്ത്, കേരളോല്പത്തി, കേരളചരിത്രം, സഞ്ചാരികളും ചരിത്രകാരന്മാരും ( മൂന്നു ഭാഗങ്ങൾ), അന്വേഷണം ആസ്വാദനം, വിക്രമോർവശീയം (വ്യാഖ്യാനം), കാരൂർ മുതൽ കോവിലൻവരെ, ഡോക്ടർ പല്പു, അയ്യങ്കാളി മുതൽ വി.ടി വരെ, വൈദ്യരുടെ കഥ, ആയിരം കടങ്കഥകൾ, പതിനായിരം പഴഞ്ചൊല്ലുകൾ, കുട്ടികളുടെ പര്യായനിഘണ്ടു, കുട്ടികളുടെ ശൈലീനിഘണ്ടു എന്നിവയാണ് പ്രധാന കൃതികൾ.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വേലായുധൻ പണിക്കശേരിയുടെ നവതിയാഘോഷം നവതിക എന്ന പേരിൽ ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ നടത്തിയിരുന്നു.