ഒളിവിൽ പോയ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോലീസ് സംഘം വീരാജ്പേട്ട, സിദ്ധാ പുര, ഗോണികുപ്പ തുടങ്ങിയ സ്ഥലങ്ങളിലും കർണാടക വനത്തിലും അന്വേഷണം നടത്തുന്നതിനിടെ ഇയാൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി വിവരം ലഭിച്ചു. ഉടൻ റെയിൽവേ പോലീസുമായി ബന്ധപ്പെടുകയും ഇവരുടെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.