ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ഉ​ട​ന്‍: പ്ര​ഫ. ജ​ഗ​ത് ഭൂ​ഷ​ണ്‍
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ഉ​ട​ന്‍: പ്ര​ഫ. ജ​ഗ​ത് ഭൂ​ഷ​ണ്‍
Thursday, May 16, 2024 12:37 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ഉ​​​ന്ന​​​ത​​വി​​​ദ്യാ​​​ഭ്യാ​​​സ റെ​​​ഗു​​​ലേ​​​റ്റ​​​റി ഏ​​​ജ​​​ന്‍​സി​​​യാ​​​യ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഗ്രാ​​​ന്‍റ്​​​സ് ക​​​മ്മീ​​​ഷ​​​നെ സ​​​മ്പൂ​​​ര്‍​ണ​​​മാ​​​യി പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ട​​​ന്‍ നി​​​ല​​​വി​​​ല്‍ വ​​​രു​​​മെ​​​ന്ന് യു​​​ജി​​​സി​​​യു​​​ടെ ക​​​ണ്‍​സോ​​​ര്‍​ഷ്യം ഓ​​​ഫ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ല്‍ ക​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​ഫ. ജ​​​ഗ​​​ത് ഭൂ​​​ഷ​​​ണ്‍ ന​​​ദ്ദ.

കാ​​​ല​​​ടി സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഉ​​​ന്ന​​​ത​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ ഡി​​​ജി​​​റ്റ​​​ലാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ പ്രാ​​​ധാ​​​ന്യം ന​​​ല്‍​കും. എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും ഓ​​​രോ പ​​​ഠ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ലും ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്‌​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കാ​​​ല​​​ടി മു​​​ഖ്യ കാ​​​മ്പ​​​സി​​​ലെ മീ​​​ഡി​​​യ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ പ്ര​​​ഫ. കെ.​​​കെ. ഗീ​​​താ​​​കു​​​മാ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​ന​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​ഫ. ടി.​​​ആ​​​ര്‍. മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​ന്‍, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​എം.​​​എ​​​ന്‍. ബാ​​​ബു, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഓ​​​ഫ് സ്റ്റു​​​ഡ​​​ന്‍റ്​​​സ് സ​​​ര്‍​വീ​​​സ​​​സ് ഡോ. ​​​വി.​​​കെ. ഭ​​​വാ​​​നി, ഡോ. ​​​കെ.​​​എ​​​സ്. ജി​​​നി​​​ത, ഡോ.​​​കെ. പ്രീ​​​തി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.