ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍; എംജി യൂണിവേഴ്സിറ്റിയില്‍ പ്രവേശനനടപടികള്‍ക്ക് തുടക്കം
ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍; എംജി യൂണിവേഴ്സിറ്റിയില്‍ പ്രവേശനനടപടികള്‍ക്ക് തുടക്കം
Thursday, May 16, 2024 12:37 AM IST
കോ​ട്ട​യം:​ അ​ടു​ത്ത അ​ക്കാ​ദ​മി​ക് വ​ര്‍ഷം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ആ​രം​ഭി​ക്കു​ന്ന ബി​രു​ദ ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ച്ച് എം​ജി യൂ​ണി​വേ​ഴ്സി​റ്റി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ക്ക് തു​ട​ക്കംകു​റി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ല്‍ ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളി​ല്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന് ഇ​പ്പോ​ള്‍ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താം. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ​ത് എം​ജി​യി​ലാ​ണ്.

രാ​ജ്യാ​ന്ത​ര, ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ കോ​ഴ്സു​ക​ള്‍ക്ക് ഒ​പ്പം നി​ല്‍ക്കു​ന്ന രീ​തി​യി​ലാ​ണ് ഓ​രോ പ്രോ​ഗ്രാ​മി​ന്‍റെ​യും സി​ല​ബ​സു​ക​ള്‍ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു.

ബി​രു​ദ ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ള്‍ക്ക് https://cap.mgu.ac.in/ എ​ന്ന പോ​ര്‍ട്ട​ലി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

പ്രോ​ഗ്രാ​മു​ക​ള്‍ ഓ​രോ​ന്നും ഏ​തു കോളജു​ക​ളി​ലാ​ണു​ള്ള​തെ​ന്ന് പോ​ര്‍ട്ട​ലി​ല്‍ അ​റി​യാം. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ളി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഏ​ല്ലാ കോ​ള​ജു​ക​ളി​ലും ഹെ​ല്‍പ് ഡെ​സ്‌​കു​ക​ളും പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്നു. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍മാ​രു​ടെ​യും ഹെ​ല്‍പ് ഡെ​സ്‌​കു​ക​ളു​ടെ​യും ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ പോ​ര്‍ട്ട​ലി​ല്‍ ല​ഭ്യ​മാ​ണ്.

നി​ല​വി​ലു​ള്ള കോ​ഴ്സ് ഘ​ട​ന​യി​ല്‍ മാ​റ്റം വ​ന്നി​ട്ടു​ള്ള​തു​കൊ​ണ്ടു​ത​ന്നെ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ കോ​ള​ജു​ക​ളി​ലെ ഹെ​ല്‍പ്പ് ഡ​സ്കു​ക​ളു​ടെ സേ​വ​നം തേ​ടു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മി​ന്‍റെ ചു​മ​ത​ല​യു​ള്ള നി​ർ​വാ​ഹ​ക സ​മി​തി അ​ധ്യ​ക്ഷ​നാ​യ സി​ൻ​ഡി​ക്ക​റ്റം​ഗം ഡോ. ​ബി​ജു പു​ഷ്പ​ൻ അ​റി​യി​ച്ചു.


കോ​ള​ജു​ക​ളി​ലെ അ​ഞ്ചു വ​ര്‍ഷ ഇ​ന്‍റഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, സ​ര്‍വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ ന​ട​ത്തു​ന്ന 4+1 ഓ​ണേ​ഴ്‌​സ് പ്രോ​ഗ്രാം എ​ന്നി​വ​യു​ടെ പ്ര​വേ​ശ​ന​ത്തി​നും https://cap.mgu. ac.in/ എ​ന്ന പോ​ര്‍ട്ട​ല്‍ മു​ഖേ​ന​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ 0481-2733511, 0481-2733521, 0481-2733518 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ല​ഭി​ക്കും. ഇ-​മെ​യി​ല്‍: [email protected]

നാ​ലു​വ​ർ​ഷ ബി​രു​ദം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കുമെന്ന് മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദം ന​​​ട​​​പ്പാ​​​കു​​​മ്പോ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​കാ​​​വു​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ൾ എ​​​ല്ലാ ഘ​​​ട്ട​​​ത്തി​​​ലും പ​​​രി​​​ഗ​​​ണി​​​ച്ചും പ​​​രി​​​ഹ​​​രി​​​ച്ചു​​​മാ​​​കും മു​​​ന്നോ​​​ട്ടു പോ​​​വു​​​ക​​​യെ​​​ന്ന് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ- മ​​​ന്ത്രി ഡോ. ​​​ആ​​​ർ ബി​​​ന്ദു.

നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ പ​​​രി​​​പാ​​​ടി​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത വി​​​വി​​​ധ വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.