വ​ട​ക​ര സർവകക്ഷി യോഗത്തിൽ കളക്ടർ വിളിച്ചാൽ പങ്കെടുക്കും: കെ. മുരളീധരൻ
വ​ട​ക​ര സർവകക്ഷി യോഗത്തിൽ കളക്ടർ വിളിച്ചാൽ പങ്കെടുക്കും: കെ. മുരളീധരൻ
Wednesday, May 15, 2024 1:39 AM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര വി​ഷ​യ​ത്തി​ല്‍ സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ക​ള​ക്ട​റാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.

ആ​വ​ശ്യ​മെ​ങ്കി​ൽ യോ​ഗം വി​ളി​ക്ക​ട്ടെ, വി​ളി​ച്ചാ​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. കെ.​കെ. ശൈ​ല​ജ​യ്ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ആ​ർ​എം​പി നേ​താ​വ് കെ.​എ​സ്. ഹ​രി​ഹ​ര​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു വി​ഷ​യം തീ​ർ​ന്നു. ഇ​തി​ൽ കൂ​ടു​ത​ൽ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു.


പ​രാ​മ​ർ​ശ​ത്തി​ന് ബോം​ബ്, മ​ര​കാ​യു​ധം എ​ന്നി​വകൊ​ണ്ട് ഇ​നി​യും സി​പി​എം ഇ​റ​ങ്ങി​യാ​ൽ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കും. അ​ല്ലാ​തെ തി​രി​ച്ച് ബോം​ബ് എ​റി​യു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്കാ​ര​മ​ല്ല. മ​ല​ർ​ന്നുകി​ട​ന്ന് തു​പ്പു​ന്ന സം​സ്കാ​രം സി​പി​എം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.